അന്ന് സീപ്ലെയിൻ പദ്ധതി കൊണ്ടുവന്നപ്പോൾ കടലിൽ ചുവന്ന കൊടികൊണ്ടുവന്നു കുത്തി; ഇന്ന് അവർ സീപ്ലെയിനിന്റെ പിതാക്കന്മാർ, വി ഡി സതീശൻ
സീ പ്ലെയിന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 2013ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സീ പ്ലെയിന്‍ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ കടലില്‍ ചുവന്ന കൊടികുത്തി ഉപരോധം സൃഷ്ടിക്കാന്‍ ശ്രമിച്ചവരാണ് ഇന്ന് സീ പ്ലെയിനിന്റെ പിതാക്കന്‍മാരായി വരുന്നത് വിഡി സതീശന്‍ പറഞ്ഞു. അന്ന് ഇടത് പക്ഷം പറഞ്ഞത് സീ പ്ലെയിന്‍ ഇറങ്ങിയാല്‍ കേരളത്തില്‍ 25 ലക്ഷം മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുമെന്നാണ് വി ഡി സതീശൻ വിമർശിക്കുന്നു.
അന്ന് അത് പറഞ്ഞ ആളുകളാണ് ഇപ്പോള്‍ അതേ കായലില്‍ സീ പ്ലെയിന്‍ ഇറക്കാന്‍ പോകുന്നത്. ഇത് എന്തൊരു വിരോധാഭാസമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിക്കുന്നു. അതുപോലെ അന്ന് ഉമ്മന്‍ ചാണ്ടി വിഴിഞ്ഞം തുറമുഖം കൊണ്ടുവന്ന സമയത്തു 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റാണെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറിയാണ് ഇപ്പോഴത്തെ കേരളത്തിലെ നമ്മളുടെ മുഖ്യമന്ത്രി,അന്നത് നടപ്പിലാക്കാൻ അദ്ദേഹം ശ്രമിച്ചില്ലെന്നും, ഇന്ന് ഇപ്പോള്‍ ഒരു നാണവുമില്ലാതെ പ്ലെയിനില്‍ കയറി കൈവീശിക്കാണിക്കുകയാണ് മന്ത്രിമാര്‍ വി ഡി സതീശൻ പറയുന്നു.