Film NewsKerala NewsHealthPoliticsSports

അപകടങ്ങൾ ഉണ്ടാകുമ്പോൾ പഠനങ്ങൾ അല്ല വേണ്ടത്, നാട്ടുകാരുടെ അഭിപ്രായങ്ങൾക്ക് വിലയുണ്ട്, ഇനിയും പ്രൈവറ്റ് ബസ്സുകാർ തമ്മിൽ മത്സരം വേണ്ട, കെ ബി ഗണേഷ് കുമാർ

02:25 PM Dec 17, 2024 IST | Abc Editor

അപകടമുണ്ടാകുമ്പോള്‍ പഠനങ്ങളല്ല വേണ്ടത് നാട്ടുകാരുടെ അഭിപ്രായങ്ങള്‍ക്കും വിലയുണ്ടെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. പഠന റിപ്പോർട്ടുകൾ ശുപാർശ ചെയ്യുന്ന ജോലികൾ ചെയ്യാനുള്ള സാമ്പത്തികം സംസ്ഥാന സർക്കാറിനില്ല.അതിനായി കേന്ദ്രത്തിന്റെ സഹായവും ലഭിക്കില്ല. ഇത്തരം പഠനങ്ങൾ വലിയ തുകയാണ് ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് പല പരിഷ്‌കാരങ്ങളും നടപ്പിലാക്കാൻ കഴിയുന്നില്ല മന്ത്രി പറഞ്ഞു.തിരുവനന്തപുരത്തെ കിഴക്കേ കോട്ടയിലുണ്ടായ അപകടത്തിന് കാരണം കെഎസ്ആർടിസി ബസിന്റെ മുന്നിൽ പ്രൈവറ്റ് ബസ് കയറാൻ ശ്രമിച്ചതാണ്,പ്രൈവറ്റ് ബസുകൾ തമ്മിൽ മത്സരയോട്ടം വേണ്ട.

കൂടുതൽ പണം സമ്പാദിക്കാൻ മുതലാളിമാർ ഡ്രൈവർക്ക് നൽകിയ നിർദ്ദേശമാണ് ഈ മത്സരഓട്ടങ്ങൾ.റോഡിലുണ്ടാകുന്ന അപകടത്തിന്റെ കാരണക്കാർ ബസിന്റെ ഡ്രൈവർ ആണെങ്കിൽ ബസിന്റെ പെർമിറ്റ് 3 മാസത്തേക്ക് സസ്‌പെൻഡ് ചെയ്യും. അതല്ല അപകടത്തിൽ ഒന്നിലധികം ആളുകൾ മരണപ്പെടുകയാണെങ്കിൽ 6 മാസത്തേക്ക് പെർമിറ്റും റദ്ദാക്കും. ബസുടമകളിൽ ചിലർ ഗുണ്ടകളെയാണ് ബസ് ഓടിക്കാനായി നിയമിച്ചിരിക്കുന്നത്. അത് തടയാനായി ഇനി മുതൽ പൊലീസ് വെരിഫിക്കേഷൻ നടത്തി ആ സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ ബസുകളിലെ ഡ്രൈവര്മാരെയും കണ്ടക്ടറെയും ക്‌ളീനറെയും നിയമിക്കാനാകൂമന്ത്രി പറഞ്ഞു.അതുപോലെ ഡ്രൈവിംഗ് ലൈസെൻസ് എടുക്കുമ്പോൾ അതുമായി ബന്ധപ്പെട്ട ഒരു സംസ്കാരവും പഠിപ്പിക്കാതെയാണ് ലൈസൻസ് കൊടുക്കുന്നത് അതെല്ലാം മാറ്റിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.കെഎസ്ആർടിസി ഡ്രൈവര്മാരെക്കാൾ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത് സ്വിഫ്റ്റ് ബസിലെ ഡ്രൈവർമാരാണ്. ഉത്തരവാദിത്തമില്ലാതെ പെരുമാറുന്ന രീതികളാണ് അവരിൽ നിന്നുണ്ടാകുന്നത് ഇതെല്ലാം മാറേണ്ടതുണ്ട് മന്ത്രി പറഞ്ഞു.

Tags :
Minister KB Ganesh Kumarroad accidents
Next Article