For the best experience, open
https://m.abcmalayalamonline.com
on your mobile browser.

എന്തുകൊണ്ട് എല്ലാവരുടെയും കണ്ണ് ചേലക്കരയിലേക്ക് എത്തുന്നില്ല; പാലക്കാട് മാത്രം ചർച്ച ആകുന്നു, കെ സുരേന്ദ്രൻ

03:57 PM Nov 25, 2024 IST | Abc Editor
എന്തുകൊണ്ട് എല്ലാവരുടെയും കണ്ണ് ചേലക്കരയിലേക്ക് എത്തുന്നില്ല  പാലക്കാട് മാത്രം ചർച്ച ആകുന്നു  കെ സുരേന്ദ്രൻ

പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തോൽ‌വിയിലെ വിവാദങ്ങൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് മാത്രം എന്തിന് ചർച്ചയാകുന്നു? ചേലക്കര എന്തുകൊണ്ട് ചർച്ചയാകുന്നില്ല കെ സുരേന്ദ്രൻ ചോദിക്കുന്നു. എന്തുകൊണ്ട് എല്ലാവരുടെയും കണ്ണ് ചേലക്കരയിലേക്ക് എത്തുന്നില്ല, പാലക്കാട് മാത്രം ചർച്ച ആകുന്നു. വി ഡി സതീശനും കോൺഗ്രസ് നേതാക്കൾക്കും ചേലക്കരയിലെ ഉപ തിരഞ്ഞെടുപ്പ് പരാജയത്തിൽ ഉത്തരവാദിത്വമില്ലേ? എല്ലാ കണ്ണുകളും പാലക്കാട്ടേക്ക് മാത്രം എന്തിനാണ് വരുന്നത് കെ സുരേന്ദ്രൻ പറഞ്ഞു.

പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് വിധി ശരിയായരീതിയിൽ വിലയിരുത്തും ആവശ്യമായിട്ടുള്ള തിരുത്തലുകളും ഉണ്ടാകും, ഓരോ ബൂത്തിലും ശരിയായ വിശകലവും പരിശോധനയും നടത്താനാണ് തീരുമാന൦.  വോട്ടുകൾ കുറഞ്ഞുവെന്നുള്ളത് വസ്തുതയാണ്. എല്ലാ തിരഞ്ഞെടുപ്പിലും വിജയിക്കുമ്പോൾ ക്രഡിറ്റ് മറ്റുള്ളവർക്കും പരാജയപ്പെടുമ്പോൾ പ്രഡിഡന്റിനും ആണ്,എല്ലാ തിരഞ്ഞെടുപ്പിലും വിജയിക്കുമ്പോൾ ക്രഡിറ്റ് മറ്റുള്ളവർക്കും പരാജയപ്പെടുമ്പോൾ പ്രഡിഡന്റിനും ആണ്.അതങ്ങനെയാണ് , അതിൽ തനിക്ക് പരാതിയില്ല. ബിജെപിയിൽ സ്ഥാനമോഹികൾ ഇല്ല എന്നും കെ സുരേന്ദ്രൻ പറയുന്നു.

Tags :