ആർ എസ് എസ്സിനും, കാസയ്ക്കുമെതിരെ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലാ, എന്തുകൊണ്ടാണ്? കെ എം ഷാജി ചോദിക്കുന്നു
ആർ എസ് എസ്സിനും, കാസയ്ക്കുമെതിരെ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലാ, എന്തുകൊണ്ടാണ്?മുസ്‍ലിം ലീഗ് നേതാവ് കെ എം ഷാജി ചോദിക്കുന്നു. ക്രിസ്ത്യൻ സമൂഹത്തെ ആർഎസ്എസിന്റെ ആലയിൽ കെട്ടാൻ ശ്രമിക്കുന്ന കാസയുടെയും , ആർഎസ്എസിന്റെയും നടപടിയിൽ മുഖ്യമന്ത്രിക്കും ,സിപിഐഎമ്മിനും ആശങ്കയില്ലാത്തത് എന്തുകൊണ്ടാണ്. ജമാഅത്തെ ഇസ്‍ലാമിയുമായും എസ്ഡിപിഐയുമായും ലീഗ് സൂക്ഷ്മത പാലിക്കണമെന്നാണ് മുഖ്യ മന്ത്രി പറയുന്നത്. അപ്പോൾ ലീഗ് മാത്രം സൂക്ഷ്മത പാലിച്ചാൽ മതിയോ, ഇത് മുസ്‍ലിങ്ങളുടെ മാത്രം പ്രശ്നമാണോ എന്നും കെ എം ഷാജി പറഞ്ഞു.
കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തെ ആർഎസ്എസിന്റെ ആലയിൽ കെട്ടാൻ ശ്രമിക്കുന്ന തെമ്മാടിക്കൂട്ടമാണ് കാസ. ആ കാസയെടുക്കുന്ന പണിശ്രദ്ധിക്കണമെന്ന് കേരളത്തിലെ ക്രിസ്ത്യാനികൾക്ക് പിണറായി വിജയൻ ഉപദേശം കൊടുക്കാത്തത് കെ എം ഷാജി ചോദിക്കുന്നു. സംഘപരിവാർ മെനക്കെട്ട് പണിയെടുത്ത് കേരളത്തിലെ ഹിന്ദുസമൂഹത്തെ ആർഎസ്എസിന്റെ ആലയിൽ കെട്ടാൻ ശ്രമിക്കുമ്പോൾ എന്താണ് ഇവിടുത്തെ സിപിഐഎമ്മുകാരന് ആശങ്കയില്ലാത്തത് കെ എം ഷാജി ചോദിച്ചു.