പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട്; ഉത്തരേന്ത്യയില്‍ പോലും കാണാത്ത നടപടി, വിമർശനവുമായി എ കെ ബാലൻ
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയ വാര്‍ത്തയില്‍ പ്രതികരിച്ച് സിപിഐഎം നേതാവ് എ കെ ബാലന്‍. വോട്ട് ചേര്‍ക്കലില്‍ ഗൂഢാലോചനയുണ്ടായിട്ടുണ്ടെന്നും, ഉത്തരേന്ത്യയില്‍ പോലും കാണാത്ത നടപടിയാണിതെന്നും അദ്ദേഹം വിമർശിച്ചു. വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കിയ ആളുകള്‍ ആണല്ലോ, അവര്‍ ഇതും ചെയ്യും അതിനപ്പുറവും ചെയ്യും. സംശയം അല്ല അത് യാഥാര്‍ത്ഥ്യം ആണ് കെ ബാലൻ പറയുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടര്‍മാരെ മതിയായ രേഖകളില്ലാതെയും വ്യാജ വിവരങ്ങള്‍ ഉപയോഗിച്ചും ചേര്‍ത്തിരിക്കുന്നുവെന്നാണ് ആരോപണം.
പാലക്കാട്ട് പല വോട്ടര്‍മാരെയും പുതുതായി ചേര്‍ത്തത് കൃത്യമായ മേല്‍വിലാസത്തിലല്ലെന്നും അന്വേഷണത്തില്‍ തികച്ചും വ്യക്തമായി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ശ്രമം നടക്കുന്നുണ്ടോയെന്നുള്ള മാധ്യമപ്രവർത്തകരുടെ അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ.