നവീൻ ബാബുവിന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്ന് ഭാര്യ മഞ്ജുഷ
നവീൻ ബാബുവിന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്ന് ഭാര്യ മഞ്ജുഷ,പ്രതിയും സിപിഎം നേതാവുമായ പിപി ദിവ്യ, കണ്ണൂർ കലക്ടർ അരുൺ കെ വിജയൻ എന്നിവരുടെ കോൾരേഖകൾ സംരക്ഷിക്കാൻ ബിഎസ്എൻഎൽ, വോഡഫോൺ ഇന്ത്യ എന്നിവരോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ജുഷ കോടതിയെ സമീപിച്ചു. കണ്ണൂരിലെ ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ പെട്രോൾ പമ്പിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ നവീൻ ബാബുവിന് 98,500 രൂപ നൽകിയെന്ന് അവകാശപ്പെട്ട ദിവ്യ , ടി വി പ്രശാന്തൻ, ജില്ലാ കളക്ടർ എന്നിവരുടെ കോൾ ഡാറ്റ ശേഖരിക്കാൻ അന്വേഷണ സംഘം ക്രിയാത്മകമായി ഒന്നും ചെയ്തിട്ടില്ലെന്ന് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിൽ മഞ്ജുഷ പറഞ്ഞു.
കളക്ടർ ഈ കേസിലെ നിർണായക സാക്ഷിയാണെന്നും ,എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ തനിക്ക് അടുത്ത പരിചയമുണ്ടായിരുന്ന ദിവ്യ യെ സഹായിക്കാൻ വേണ്ടിയാണ് കളക്ടർ മൊഴി മാറ്റുന്നതെന്നും മഞ്ജുഷ കോടതിയെ അറിയിച്ചു. കലക്ടറും ,പ്രതിയും തമ്മിലുള്ള അവിശുദ്ധ ബന്ധം പുറത്തുകൊണ്ടുവരാൻ കോൾ ഡാറ്റ രേഖകൾക്ക് പ്രാധാന്യമുണ്ടെന്ന് മഞ്ജുഷയുടെ അഭിഭാഷക പി എം സജിത പറഞ്ഞു.