For the best experience, open
https://m.abcmalayalamonline.com
on your mobile browser.

മരണകിടക്കയിലെ യെച്ചൂരിയുടെ ആഗ്രഹം നിറവേറ്റി ഭാര്യ, വയനാട് ദുരന്തബാധിതരെ സഹായിക്കാനായി സീതാറാം യെച്ചൂരി നൽകണമെന്നാഗ്രഹിച്ച തുക കേരളത്തിന് കൈമാറി ഭാര്യ സീമ ചിഷ്തി

10:46 AM Dec 07, 2024 IST | Abc Editor
മരണകിടക്കയിലെ യെച്ചൂരിയുടെ  ആഗ്രഹം നിറവേറ്റി ഭാര്യ  വയനാട് ദുരന്തബാധിതരെ സഹായിക്കാനായി സീതാറാം യെച്ചൂരി നൽകണമെന്നാഗ്രഹിച്ച തുക കേരളത്തിന് കൈമാറി ഭാര്യ സീമ ചിഷ്തി

വയനാട് ദുരന്തബാധിതരെ സഹായിക്കാനായി മുന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നല്‍കണമെന്ന് ആഗ്രഹിച്ച തുക കേരളത്തിന് കൈമാറി യെച്ചൂരിയുടെ ഭാര്യ സീമ ചിഷ്തി. മരണ സമയത്ത് ആശുപത്രിക്കിടക്കയില്‍ വെച്ചാണ് അദേഹം തന്റെ ഈ ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാൽ പിന്നീട് അദേഹം മരണപ്പെടുകയായിരുന്നു. അദ്ദേഹം ആഗ്രഹിച്ച ഈ തുകയാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ സീമ ചിഷ്തി കേരള ഹൗസില്‍വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സഹായം നല്‍കണമെന്ന് സീതാറാം യെച്ചൂരി ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് താൻ മുഖ്യമന്ത്രിപിണറായി വിജയനെ കണ്ട് തുക കൈമാറിയതെന്നും സീമ ചിഷ്തി വ്യക്തമാക്കി.സീമ ഈ തുക കൈമാറിയത് ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി വ്യവസായ മന്ത്രി പി. രാജീവ്, പ്രഫ. കെ.വി. തോമസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു. അദ്ദേഹത്തിന്റെ മരണകിടക്കയിലെ ഈ ആഗ്രഹം സാധിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും യെച്ചൂരിയുടെ ഭാര്യ പറഞ്ഞു.

Tags :