പുതിയ ശമ്പള കമ്മീഷൻ വരുമോ ?ശമ്പളപരിഷ്കരണ കുടിശ്ശിക 7441 കോടി
04:06 PM Nov 01, 2024 IST | Anjana
നിലവിലുള്ള ശമ്പള പരിഷ്കരണ കമ്മീഷൻ കാലാവധി കഴിയാറായതിനാൽ പന്ത്രണ്ടാം ശമ്പളകമ്മീഷൻ നിയമിക്കാൻ സമയമായി . സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്ഷനും അഞ്ച് വർഷം കൂടുപോൾ വര്ധിപ്പിക്കുന്നതാണ് .എന്നാൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ പുതിയ ശമ്പള പരിഷ്കരണത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
2019 ഒക്ടോബര് 31 നാണു പതിനൊന്നാം ശമ്പള കമ്മീഷൻ നിലവിൽ വന്നത് .കോവിഡ് കാലത്തു ശമ്പളം പരിഷ്കരിച്ചത് സർക്കാർ ഉയർത്തി കാട്ടുന്നുണ്ട് എന്നാൽ 3572 .13 കോടി അധിക ബാധ്യതയാണ് സർക്കാരിന് അതുവഴിയുണ്ടായത്. ശമ്പളം പെൻഷൻ വിതരണത്തിനായുള്ള ഓൺലൈൻ സംവിധാനമായ സ്പാർക്കിൽ ഇതുവരെ ബില്ലുകൾ പ്രോസസ്സ് ചെയ്തിട്ടില്ല. പെന്ഷനേഴ്സിന്റെ ഗഡുക്കൾ എല്ലാംതന്നെ കുടിശ്ശികയിലായി മുടങ്ങി കിടക്കുകയാണ് .