For the best experience, open
https://m.abcmalayalamonline.com
on your mobile browser.

വഖഫ് നിയമ ഭേദഗതി ബില്ലിന്മേലുള്ള ആശങ്കകൾ പരിഹരിച്ച് കുറ്റമറ്റ ബില്ലായി കൊണ്ടുവന്നാൽ പിന്തുണയ്ക്കാൻ തയ്യാർ; കെ സി വേണുഗോപാൽ

10:13 AM Nov 25, 2024 IST | Abc Editor
വഖഫ് നിയമ ഭേദഗതി ബില്ലിന്മേലുള്ള ആശങ്കകൾ പരിഹരിച്ച് കുറ്റമറ്റ ബില്ലായി കൊണ്ടുവന്നാൽ പിന്തുണയ്ക്കാൻ തയ്യാർ  കെ സി വേണുഗോപാൽ

വഖഫ് നിയമ ഭേദഗതി ബില്ലിന്മേലുള്ള ആശങ്കകൾ പരിഹരിച്ച് കുറ്റമറ്റ ബില്ലായി കൊണ്ടുവന്നാൽ പിന്തുണയ്ക്കാൻ തയ്യാറെന്ന് കോൺഗ്രസ് സംഘടനകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എന്നാൽ ജെപിസിയിൽ ഇതുവരെയും നല്ല ചർച്ചകൾ നടന്നിട്ടില്ല. ജെപിസിയിൽ നല്ല ചർച്ചകൾ നടന്ന് ബില്ല് കുറ്റമറ്റതായി മാറിയാലേ പാർലമെന്റിൽ അംഗീകാരം ലഭിക്കൂവെന്ന് കെ സി വേണുഗോപാൽ പറഞ്ഞു, എന്നാൽ സർക്കാർ വേണം മുനമ്പം പ്രശ്‌നം പരിഹരിക്കേണ്ടതെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

ഇപ്പോൾ സിപിഐഎമ്മിന്റെ ദേശീയ നേതൃത്വത്തിന് ഇപ്പോൾ എന്ത് റോൾ ഉണ്ട് ,അവർ ബിജെപിയെ സഹായിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. വർഗീയതയെ തങ്ങൾ പ്രോത്സാഹിപ്പിക്കാറില്ല, ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും തങ്ങൾ എതിർക്കുന്നു എന്നും കെ സി വേണുഗോപാൽ പറഞ്ഞു. ബിജെപിക്കെതിരെ ഒരു വിമർശനവും സിപിഐഎം ഇതുവരെയും നടത്തിയിട്ടില്ല. ഇത് ബിജെപി സിപിഐഎം ഡീലിന്റെ ഭാഗമായിരിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഡീല് പരാജയപ്പെട്ടതിന്റെ ജാള്യത മറയ്ക്കാനാണ് സിപിഐഎമ്മിന്റെ ശ്രമ൦ . കൂടാതെ സിപിഐഎമ്മിന്റെ ഈ നിലപാടിനോട് സഹതാപം തോന്നുന്നു. മനുഷ്യരെ പരസ്പരം വെറുപ്പിക്കാനുള്ള വർഗീയ പ്രചാരണമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Tags :