പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ തല മറയ്ക്കണം ; കര്‍ശനവു മായി ഇറാന്‍, ഇതിന് തയാറാകാത്ത സ്ത്രീകളെ ചികിത്സിക്കാൻ പ്രത്യേക ക്ലിനിക്കുകള്‍ എന്നും ഭരണകൂടം
പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ തല മറയ്ക്കണം , കര്‍ശന നടപടിയുമായി ഇറാന്‍, എന്നാൽ ഇതിന് തയാറാകാത്ത സ്ത്രീകളെ ചികിത്സിക്കാൻ പ്രത്യേക ക്ലിനിക്കുകള്‍ സ്ഥാപിക്കുമെന്നും ഇറാൻ ഭരണകൂടം. സ്ത്രീ, കുടുംബക്ഷേമ മന്ത്രാലയം മേധാവി മെഹ്രി തലേബി ദരേസ്താനിയാണ് ഹിജാബ് റിമൂവല്‍ ട്രീറ്റ്‌മെന്റ് ക്ലിനിക് എന്ന പേരില്‍ സര്‍ക്കാര്‍ ചികിത്സാകേന്ദ്രങ്ങള്‍ക്ക് തുടങ്ങുന്നത് സംബന്ധിച്ച തീരുമാനം അറിയിച്ചത്.ദുരാചാരങ്ങള്‍ തടയാന്‍ ശാസ്ത്രീയവും മനശാസ്ത്രപരവുമായ ചികിത്സയാകും ക്ലിനിക് വഴി ലഭിക്കുക എന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം കാമ്പസില്‍ വസ്ത്രം അഴിച്ച് പ്രതിഷേധിച്ച വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്ത് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ഇറാന്റെ പുതിയ പ്രഖ്യാപനം. ഇറാന്റെ പുതിയ നീക്കത്തിനെതിരെ രാജ്യത്തിനകത്തും ,പുറത്തും കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നതിനുള്ള നീക്കങ്ങള്‍ ഇറാന്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമാണ് ഈ തീരുമാനമെന്ന് വനിതാ അവകാശ പ്രവര്‍ത്തകര്‍ . ഹിജാബ് ധരിക്കാത്തവരെല്ലാം മനോരോഗികളും, തെറ്റുകാരുമാണെന്ന് സ്ഥാപിക്കുന്നതിനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും വനിതാ അവകാശ പ്രവർത്തകർ പറയുന്നു.