വനിതാ ടി20 ലോകകപ്പ്; ടീമിൽ ഇടംനേടി രണ്ട് മലയാളികൾ സജന സജീവനും, ആശ ശോഭനയും, മത്സരം യുഎഇയില്‍
06:56 PM Aug 27, 2024 IST | Swathi S V
വനിതാ ടി20 ലോകകപ്പ്, ടീമിൽ ഇടംനേടി രണ്ട് മലയാളികൾ സജന സജീവനും, ആശ ശോഭനയും, മത്സരം യുഎഇയില്‍. വനിത ടി20 ലോകകപ്പിന്റെ മത്സര ക്രമങ്ങൾ പ്രഖ്യാപിച്ചു. രണ്ടു ഗ്രൂപ്പുകളിലായി 10 ടീമുകൾ ഏറ്റുമുട്ടും. ലോകകപ്പ് ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളി വനിതകളെന്ന ചരിത്രനേട്ടം ഇനി സജനയ്ക്കും ആശയ്ക്കും സ്വന്തം.
ഓക്ടോബർ നാലിന് ദുബായിലാണ് ടൂർണമെന്റിന് തുടക്കമാവുക. ബംഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളെ തുടർന്നാണ് ചാംപ്യൻഷിപ്പ് യുഎഇയില്‍ നടത്താൻ തീരുമാനിച്ചത്. സ്‌മൃതി മന്ദാനയാണ് ഇന്ത്യൻ വനിതാ ടീമിന്‍റെ വൈസ് ക്യാപ്റ്റൻ.