ബംഗ്ലാദേശ് സംഘർഷഭരിതമാകുന്നത് ആശങ്കാജനകം, 1971 ൽ സമാനമായ അവസ്ഥ വന്നപ്പോൾ ഇന്ത്യ ഇടപെടുകയും നേതൃത്വം കൊടുത്ത പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ എല്ലാവരും അംഗീകരിച്ചു; സന്ദീപ് വാര്യർ
12:33 PM Dec 06, 2024 IST | Abc Editor
അയല്‍ രാജ്യമായ ബംഗ്ലാദേശ് സംഘര്‍ഷഭരിതമാകുന്നത് ആശങ്കാജനകമാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ പറയുന്നു. എന്റെ പഴയ സുഹൃത്തുക്കൾ മെസേജ് അയച്ചു ചോദിക്കുന്നത് കോൺഗ്രസുകാരനായ താങ്കൾക്ക് ബംഗ്ലാദേശിലെ അവസ്ഥയെക്കുറിച്ച് ഒന്നും പറയാനില്ലേ സന്ദീപ് വാര്യർ ചോദിക്കുന്നു? ഇതിനുത്തരം പറയേണ്ടത് ഞാനാണോ ? ചെയ്യേണ്ടത് കോൺഗ്രസ് പാർട്ടിയാണോ? സന്ദീപ് ചോദിച്ചു.ഇങ്ങനെ സമാനമായ അവസ്ഥ 1971 ൽ വന്നപ്പോൾ ഇന്ത്യ ഇടപെടുകയും ബംഗ്ലാദേശ് എന്ന പുതിയ രാഷ്ട്രത്തിന് രൂപം നൽകുകയും ചെയ്തിരുന്നു.
അന്ന് അതിന് നേതൃത്വം കൊടുത്ത പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ എല്ലാവരും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു സന്ദീപ് വാര്യർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. എന്തുകൊണ്ട് അത്തരത്തിൽ ഒരു ഇടപെടൽ ഇന്നത്തെ കേന്ദ്രസർക്കാർ നടത്തുന്നില്ല എന്നല്ലേ ചോദിക്കേണ്ട ചോദ്യമെന്നും സന്ദീപ് വാര്യർ കുറിച്ചു.