Film NewsKerala NewsHealthPoliticsSports

എഴുത്തുകാരനും, തിരക്കഥകൃത്തുമായ എം ടി വാസുദേവൻ നായർ അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

12:11 PM Dec 20, 2024 IST | Abc Editor

പ്രശസ്ത എഴുത്തുകാരനും,സിനിമ തിരക്കഥകൃത്തുമായ എം ടി വാസുദേവൻ നായർ അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കി. അദ്ദേഹത്തിന്റെ ആരോഗ്യനില വിദഗ്‌ധ സംഘം നിരീക്ഷിക്കുകയാണ്. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. എംടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്ന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്, കഴിഞ്ഞ അഞ്ചു ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ അദ്ദേഹം ചികിത്സയിലാണ്.

അദ്ദേഹത്തെ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കുറച്ചുനാളുകളായി അലട്ടിയിരുന്നു. ശ്വാസ തടസത്തെ തുടര്‍ന്നാണ് എംടിയെ ഇക്കഴിഞ്ഞ 15ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കഴിഞ്ഞ അഞ്ചു ദിവസത്തെ ചികിത്സയിലും കാര്യമായ പുരോഗതിയുണ്ടായില്ലന്നും,ഇന്നലെ രാത്രിയോടെ രക്തസമ്മര്‍ദത്തിലടക്കം കാര്യമായ വ്യതിയാനമുണ്ടായി എന്നും ഇന്ന് മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറക്കി. അതേസമയം ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ ശരീരത്തിന്‍റെ മറ്റു അവയവങ്ങളുടെ പ്രവ‍ർത്തനവും മോശമായതായി ഡോക്ടർമാർ അറിയിച്ചു.

Tags :
screenwriter MT Vasudevan Nair is in critical condition in the hospital
Next Article