For the best experience, open
https://m.abcmalayalamonline.com
on your mobile browser.

'ദൃശ്യം' സിനിമ മോഡൽ കൊലപാതകം ,ആലപ്പുഴയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു

10:58 AM Nov 19, 2024 IST | Abc Editor
 ദൃശ്യം  സിനിമ മോഡൽ കൊലപാതകം  ആലപ്പുഴയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു

ഒരു 'ദൃശ്യം' സിനിമ മോഡൽ കൊലപാതകം, ആലപ്പുഴയിൽ യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു. കൊല്ലം കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മി(48) ആണ് കൊല ചെയ്യപ്പെട്ടത്. പ്രതി ജയചന്ദ്രനെ കരുനാഗപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വിജയലക്ഷ്മിയെ പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് ജയചന്ദ്രന്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കെട്ടിടം പണി നടക്കുന്ന വീട്ടില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. വിജയലക്ഷ്മിയെ കാണാനില്ലെന്ന വിജയലക്ഷ്മിയുടെ ബന്ധുക്കൾ പരാതി നൽകിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

നവ൦മ്പർ 13-ാം തീയതിയാണ്   വിജയലക്ഷ്മിയെ  കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിക്കുന്നത്.  പരാതിയിൽ നവംബര്‍ ആറ് മുതല്‍  ഇവരെ കാണാനില്ലെന്നായിരുന്നു . നവംബർ 7 നാണ്  വിജയലക്ഷ്മി കൊലചെയ്യപ്പെട്ടത്. അമ്പലപ്പുഴ കാരൂര്‍ സ്വദേശി ജയചന്ദ്രൻ ആണ്  പിടിയിലായത് . ഇയാളുടെ വീടിന് സമീപത്തെ നിര്‍മ്മാണം നടക്കുന്ന വീടിനുള്ളിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ദൃക്‌സാക്ഷി മൊഴിയുമാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തി.

Tags :