For the best experience, open
https://m.abcmalayalamonline.com
on your mobile browser.

വിവാ​ദങ്ങൾക്കിടെ മെക് 7 വ്യായാമ കൂട്ടായ്മക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്; വ്യായാമ മുറകളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി പങ്കെടുത്തു

10:21 AM Dec 17, 2024 IST | Abc Editor
വിവാ​ദങ്ങൾക്കിടെ മെക് 7 വ്യായാമ  കൂട്ടായ്മക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്  വ്യായാമ മുറകളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി പങ്കെടുത്തു

വിവാ​ദങ്ങൾക്കിടെ മെക് 7 വ്യായാമ കൂട്ടായ്മക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്. മലപ്പുറം ചേളാരിയിൽ മെക് 7 വ്യായാമ മുറകളിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി പങ്കെടുത്തു.യൂത്ത് കോൺഗ്രസ് നേതാക്കൾ പറയുന്നത് വ്യായാമത്തെ വർഗീയത ആയി മുദ്രകുത്തുന്നത് സിപിഎമ്മും ,സംഘപരിവാറും ആണെന്നാണ്. മെക് 7 കൂട്ടാമയുമായി ബന്ധപ്പെട്ട് കേരളത്തിൽ വർഗീയ പ്രചാരണം നടക്കുന്നു. നിഷ്കളങ്ക ഭാഗവത്തോടെയല്ല വിവാദം തുടങ്ങിയത്.

സിപിഎം ജില്ല സെക്രട്ടറി വർഗീയ ചാപ്പ കുത്തുകയാണ്. എല്ലാ മതസ്ഥരും ഇതിൽ ഉണ്ട്. പി മോഹനൻ ആണ് വർഗീയ പ്രചാരണത്തിന് നേതൃത്വം നൽകുന്നതെന്നും അബിൻ വർക്കി പറഞ്ഞു.ബോൾ കൃത്യമായി ആർഎസ്എസിന് ന് കൊടുത്തതിന് ശേഷമാണ് വിവാദത്തിൽ നിന്ന് സിപിഐഎം പിന്മാറിയത്. ടിപിയെ കൊല്ലാൻ വന്ന ഇന്നോവക്ക് പിറകിൽ മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിക്കാൻ നേതൃത്വം നൽകിയിത് പി മോഹനൻ ആണ്. കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിലും പി മോഹനൻ, അതിന് സിപിഎം കുടപിടിക്കുന്നു. കേരളത്തിലെ മോഹൻ ഭഗവത് ആണോ പി മോഹനൻ എന്നും അദ്ദേഹം ചോദിച്ചു. പി മോഹനനും കുടുംബവും ആർ എസ് എസ് സ്പയിങ് ഏജന്റ് എന്നും അബിൻ വർക്കി പറയുന്നു.

Tags :