For the best experience, open
https://m.abcmalayalamonline.com
on your mobile browser.

സന്ദീപ് വാര്യരെ ആവേശത്തോടെ സ്വാഗതം ചെയ്‌ത്‌ യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്

12:07 PM Nov 16, 2024 IST | ABC Editor
സന്ദീപ് വാര്യരെ ആവേശത്തോടെ സ്വാഗതം ചെയ്‌ത്‌ യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്

സന്ദീപ് വാര്യരെ ആവേശത്തോടെ സ്വാഗതം ചെയ്‌ത്‌ യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്. ബിജെപിയെ ദുർബലപ്പെടുത്താൻ ബിജെപിയെ അറിയുന്നവർ വരണം. സന്ദീപ് പാലക്കാട്‌ ഊർജം പകരുമെന്നും ലീഗുമായി ആശയ വിനിമയം നടത്തിയിരുന്നുവെന്നും പികെ ഫിറോസ് അഭിപ്രായപ്പെട്ടു .

കോൺഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകൾക്ക് ശേഷമാണ് സന്ദീപിന്റെ നിര്‍ണായക നീക്കം. പാലക്കാട് തിരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് അപ്രതീക്ഷിത ട്വിസ്റ്റ്. രണ്ടാഴ്ചയോളം നീണ്ടു നിന്ന ചര്‍ച്ചക്ക് ഒടുവിൽ ഇന്നലെ രാത്രി എഐസിസിയും സന്ദീപിന്റെ കോൺഗ്രസ് പ്രവേശനത്തിന് അനുമതി നൽകിയതോടെയാണ് നി‍ര്‍ണായക പ്രഖ്യാപനത്തിലേക്ക് എത്തിയത്.

ടെലിവിഷൻ ചർച്ചകളിൽ നിന്ന് തന്നെ ബിജെപി വിലക്കിയെന്ന് സന്ദീപ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. താൻ ഈ ഷാളിട്ട് ഇവിടെ ഇരിക്കുന്നുവെങ്കിൽ ഉത്തരവാദി കെ സുരേന്ദ്രനും സംഘവുമാണെന്ന് സന്ദീപ് ആരോപിച്ചു. ധർമ്മരാജൻ്റെ കോൾ ഹിസ്റ്ററിയിൽ പേരില്ലാത്തതാണ് തൻ്റെ കുറ്റം. കൊടകരയും , കരുവന്നൂരും വച്ചുമാറുന്ന അഡ്ജസ്റ്റ്മെന്റ് എതിർത്തതാണ് തെറ്റ്.കോൺഗ്രസിൻ്റെ ആശയം ഇന്ത്യയുടെ ആശയമാണെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കി.

Tags :