സാദിഖ് അലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളിക്കളയണമെന്ന് യുവജന വിഭാഗമായ എസ് വൈഎസ്
പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളിക്കളയണമെന്ന് സമസ്തയുടെ യുവജന വിഭാഗമായ എസ് വൈഎസ്. മുഖ്യമന്ത്രിയുടെ പ്രസ്താവന വർഗീയത നിറഞ്ഞ മനസ്സിൽ നിന്ന് വരുന്ന ദുർഗന്ധ വർത്തമാനം. പ്രസ്താവന വെറുപ്പ് ഉൽപാദിപ്പിക്കുന്നതെന്നും എസ് വൈഎസ് നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്താവന വളരെ നീചവും വെറുപുല്പാദിപ്പിക്കുന്നതെന്നും എസ് വൈഎസ് നേതാക്കൾ പറഞ്ഞു. സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്ലാമി അനുയായിയെ പോലെ പെരുമാറുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. സന്ദീപ് വാര്യരുടെ പാണക്കാട് സന്ദർശനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമർശനം ഉയർന്നത്. മുൻപ് പാണക്കാട് തങ്ങളെ എല്ലാവരും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു, എന്നാൽ സാദിഖലി തങ്ങൾ അങ്ങനെയല്ലെന്നും സന്ദീപ് വാര്യരുടെ പാണക്കാട് സന്ദർശനം പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞത്.