ഒറ്റുകാരാ സന്ദീപേ,, പാലക്കാട് പട്ടാപ്പകൽ എടുത്തുകൊള്ളാം; സന്ദീപ് വാര്യർക്കെതിരെ ഭീഷണി മുദ്രവാക്യം മുഴക്കി യുവമോർച്ച
ബി ജെ പി പാർട്ടിയിൽ നിന്നും കോൺഗ്രസിലേക്ക് മാറിയ സന്ദീപ് വാര്യർക്കെതിരെ യുമോർച്ച സംഘടന ഒരു ഭീഷണി മുദ്രാവാക്യം മുഴക്കിയിരിക്കുകയാണ്, ഒറ്റുകാരാ സന്ദീപേ.. പാലക്കാട് പട്ടാപ്പകല്‍ എടുത്തോളാം' എന്നാണ് ഭീഷണി മുദ്രാവാക്യം. കണ്ണൂര്‍ അഴീക്കോട് കെടി ജയകൃഷ്ണന്‍ അനുസ്മരണത്തിലാണ് ഇങ്ങനൊരു സംഭവം. സന്ദീപേ ഒറ്റുകാരാ.. പ്രസ്ഥനത്തെ ഒറ്റുകൊടുത്ത നിങ്ങളെ ഞങ്ങൾ പിന്നീട് കണ്ടോളാം എന്ന രീതിയിലുള്ള മുദ്രവാക്യം ആയിരുന്നു യുമോർച്ച പ്രവർത്തകർ ആവർത്തിച്ചുകൊണ്ടിരുന്നത്.
എന്നാൽ ഇങ്ങനൊരു സംഭവത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. വെറുപ്പിന്റെ കൂടാരമായ നിങ്ങളില്‍ നിന്നും അകന്നു നടക്കാന്‍ തീരുമാനിച്ചത് ഇപ്പോൾ ശരിയായിരുന്നുവെന്ന് നിങ്ങള്‍ വീണ്ടും തെളിയിക്കുകയാണ് സന്ദീപ് വാര്യര്‍ പറഞ്ഞു.ഭയമില്ല , നിങ്ങളുടെ കൊലക്കത്തി പ്രതീക്ഷിച്ചു തന്നെയാണ് താൻ ഇരിക്കുന്നത്. അതുപോലെ ഒറ്റുകാരും, കൂടെ നിന്ന് ചതിക്കുന്നവരും ഇപ്പോളും ബിജെപി ഓഫീസിന് അകത്താണ് ഇരിക്കുന്നത് എന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.