Film NewsKerala NewsHealthPoliticsSports

ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും,ചടങ്ങുകൾ വൈകിട്ട് 4.30ന്

11:59 AM Sep 21, 2024 IST | Swathi S V

ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും,ചടങ്ങുകൾ വൈകിട്ട് 4.30ന് നടക്കും. അരവിന്ദ് കെജ്‌രിവാളിന്റെ രാജി സ്വീകരിച്ചതായും ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസിലെ ഉദ്യോഗസ്ഥർ അറിയിച്ചു. അഞ്ച് മന്ത്രിമാരുടെ പട്ടികക്കും രാഷ്ട്രപതിയുടെ അംഗീകാരം നൽകി.

ലെഫ്റ്റനന്‍റ് ഗവർണർ വി കെ സക്സേന സത്യവാചകം ചൊല്ലിക്കൊടുക്കും. രാജ് നിവാസിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. നിലവിൽ മന്ത്രിമാരായ സൗരഭ് ഭരദ്വാജ്, കൈലാഷ് ഗഹ്ലോട്ട്, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ, മുകേഷ് അഹ്‌ലാവത് എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യും. നാളെ കെജരിവാൾ ജനത കി അദാലത്ത് എന്ന പേരിൽ പൊതുപരിപാടി സംഘടിപ്പിക്കും. ഈ മാസം 26, 27 തീയതികളിൽ ഡൽഹി നിയമസഭ സമ്മേളനം ചേരാനും തീരുമാനമുണ്ട്.

Tags :
Aam Aadmi PartyAtishi MarlenaDelhi Chief Minister
Next Article