For the best experience, open
https://m.abcmalayalamonline.com
on your mobile browser.

കോൺഗ്രസ് തനറെ വാക്കുകൾ വളച്ചൊടിച്ചു; ബി ആർ അംബേദ്കറെ അവഹേളിച്ചുവെന്ന പ്രതിപക്ഷ ആരോപണത്തിൽ മറുപടിയുമായി അമിത്ഷാ

10:36 AM Dec 19, 2024 IST | Abc Editor
കോൺഗ്രസ് തനറെ വാക്കുകൾ വളച്ചൊടിച്ചു  ബി ആർ അംബേദ്കറെ അവഹേളിച്ചുവെന്ന പ്രതിപക്ഷ ആരോപണത്തിൽ മറുപടിയുമായി അമിത്ഷാ

ബി ആർ അംബേദ്കറെ അവഹേളിച്ചുവെന്ന പ്രതിപക്ഷ ആരോപണത്തിൽ മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കോണ്‍ഗ്രസ് തന്റെ വാക്കുകള്‍ വളച്ചൊടിച്ചു എന്നാണ് അമിത്ഷാ പറയുന്നത്. കോണ്‍ഗ്രസ് ബിആര്‍ അംബേദ്കര്‍ വിരുദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് അമിത്ഷായുടെ പ്രതികരണം.ഭരണഘടനയ്ക്കും സംവരണത്തിനും അവര്‍ എതിരാണ്. വീര്‍ സവര്‍ക്കറെയും കോണ്‍ഗ്രസ് അപമാനിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് എല്ലാ ഭരണഘടനാ മൂല്യങ്ങളും തകര്‍ത്തുവെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് വസ്തുതകളെ വളച്ചൊടിച്ച് അവതരിപ്പിക്കുകയാണ്, അംബേദ്കര്‍ എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്രയും തവണ പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ ഇടം ലഭിക്കുമായിരുന്നുവെന്നായിരുന്നു പ്രസ്താവന.കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ഭരണഘടനയുടെ മഹത്തായ 75 വര്‍ഷങ്ങള്‍ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് അമിത്ഷായുടെ ഈ വിവാദ പരാമര്‍ശം.

Tags :