ഹരിയാനയിൽ അധികാരത്തിലെത്തിയ ബി ജെ പി നടത്തിയ ആഘോഷങ്ങൾക്കിടയിൽ രാഹുൽ ഗാന്ധിക്ക് ജിലേബി അയച്ചുകൊടുത്തു ബി ജെ പി
രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് ജിലേബി അയച്ചുകൊടുത്തു കൊണ്ട് വിജയാഘോഷം നടത്തി ബി ജെ പി. ഹരിയാനയിൽ മൂന്നാംവട്ടവും അധികാരത്തിലെത്തിയ ബി ജെ പി ആഘോഷങ്ങൾക്കിടയിൽ രാഹുൽ ഗാന്ധിക്ക് ഓൺലൈനായി ആൺ ജിലേബി അയച്ചുകൊടുത്തത്, ഹരിയാനയിലെ ഭാരതീയ ജനതാ പാർട്ടിയുടെ എല്ലാ പ്രവർത്തകർക്കും വേണ്ടി രാഹുൽ ഗാന്ധിയുടെ വീട്ടിലേക്ക് ജിലേബി അയച്ചിട്ടുണ്ടെന്ന് പാർട്ടി എക്‌സിൽ കുറിച്ചിരുന്നു.
കൂടാതെ ഡൽഹി ആസ്ഥാനമായുള്ള മധുര പലഹാരങ്ങളിൽ നിന്നുള്ള ഓർഡർ സ്ഥിരീകരിക്കുന്ന ഒരു ഫുഡ് ഡെലിവറി ആപ്പിൽ നിന്നുള്ള സ്‌ക്രീൻഷോട്ടും ഇതിൽ ചേർത്തിട്ടുണ്ട്.ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധി ഉയർത്തിയ രണ്ട് പ്രധാന വാക്കുകൾ ‘ജാട്ടും ,ജിലേബി’യുമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹരിയാന കോണ്‍ഗ്രസ് നേതാവ് ദീപേന്ദർ ഹൂഡ രാഹുലിന് ഒരു ബോക്സ് ജിലേബിയും സമ്മാനിച്ചിരുന്നു.
അതേസമയം ഹരിയാന തിരഞ്ഞെടുപ്പിന്റെ ഗോദയിൽ പ്രധാനമായും ഉയർന്നുകേട്ട വാക്കായി ജിലേബി മാറി. മാതുറാം ജിലേബി രാജ്യത്തിന്റെ എല്ലാ കോണിലും എത്തിക്കണമെന്നായി രാഹുല്‍.
കഴിഞ്ഞ ദിവസം വോട്ടെണ്ണൽ നടന്നപ്പോൾ ആദ്യഘട്ടത്തിൽ ഹരിയാനയിൽ കോൺഗ്രസിനായിരുന്നു മുൻതൂക്കം. അതും ജിലേബിതന്നെ വിതരണം ചെയ്തുകൊണ്ട് കോൺഗ്രസ് ആഘോഷം തുടങ്ങിയിരുന്നു . എന്നാൽ ആ ആഘോഷത്തിന് അധിക നേരം ആയുസുണ്ടായിരുന്നില്ല. ഫലം നേരേ തിരിച്ചുവന്നതോടെ കോൺഗ്രസിന് അതേ നാണയത്തിൽ തിരിച്ചടി നൽകിക്കൊണ്ട്, ജിലേബി തന്നെ വാങ്ങി വിതരണം ചെയ്തുകൊണ്ട് ബിജെപി ആസ്ഥാനത്ത് ആഘോഷവും ആരംഭിച്ചു.