റഷ്യയുടെ ആണവായുധ വിഭാഗ മേധാവി ഇഗോർ കിരിലോവ് കൊല്ലപ്പെട്ടു
റഷ്യയുടെ ആണവായുധ വിഭാഗ മേധാവി ഇഗോർ കിരിലോവ് കൊല്ലപ്പെട്ടു. കിരിലോവ് താമസിച്ചിരുന്ന റിസാന്‍സ്‌കി സ്ട്രീറ്റിലുള്ള വീട്ടില്‍നിന്നു പുറത്തേക്കിറങ്ങിയ നിമിഷങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചാണ് കിരിലോവും കൂടെയുണ്ടായിരുന്ന സഹായിയും കൊല്ലപ്പെട്ടത്.വ്‌ളാദമിര്‍ പുടിന്റെ മോസ്‌കോയില്‍ ഒരു ഭീകരാക്രമണം,കുറച്ച് മാസങ്ങള്‍ മുമ്പാണെങ്കില്‍ അവിശ്വസനീയമെന്ന് പറയുമായിരുന്നു. ഇതൊരു ഭീകരാക്രമണം ആയിരുന്നോ. ചെറുത്തുനില്‍പ്പില്‍നിന്ന് പോരാട്ടത്തിന്റെ പാരമ്യത്തിലേക്ക് യുക്രൈന്‍ എത്തിയെന്നതിന്റെ തെളിവ് കൂടിയാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഉടനെ തന്നെ യുക്രൈന്റെ സുരക്ഷാ സേന ഏറ്റെടുത്തു.അതേസമയം വെറും വക്താവായിരുന്നില്ല മോസ്‌കോയ്ക്ക് കിരിലോവ്. റഷ്യയുടെ കെമിക്കല്‍, ബയോളജിക്കല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ തലവന്‍. യുദ്ധത്തിനിടയില്‍ യുക്രൈനില്‍ രാസായുധങ്ങള്‍ ഉപയോഗിച്ചതിന്റെ ആസൂത്രകന്‍.നിരന്തരം രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും വേണ്ടി വിശ്രമമില്ലാതെ അധ്വാനിക്കുന്ന പോരാളിയാണ് മോസ്‌കോയ്ക്ക് കിരിലോവ്.