Film NewsKerala NewsHealthPoliticsSports

ഇറാനുമായി ചേർന്ന്  ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വധിക്കാൻ ഗൂഢാലോചന; ഇസ്രായേലി പൗരന്‍ അറസ്റ്റിൽ 

10:55 AM Sep 20, 2024 IST | suji S

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഉൾപ്പെടെയുള്ള നേതാക്കളെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചു ഇസ്രയേലി പൗരനെ അറസ്റ്റ് ചെയ്യ്തു, നെതന്യാഹു ഉൾപ്പെടെയുള്ള നേതാക്കളെ വധിക്കാൻ ഇറാൻ  രഹസ്യഅന്വേഷണ സംഘം  ഇയാളെ നിയോഗിച്ചതാണ് എന്നാണ് ഇസ്രായേൽ പറയുന്നത്, തെക്കൻ നഗരമായ അഷ്‌കെലോണിൽ നിന്നുള്ള മോതി മാമന്‍ എന്ന വ്യവസായി ആണ് ഈ ഇസ്രായേൽ പൗരൻ,

അതേസമയം മോദി രണ്ടു തവണ ഇറാൻ സന്ദർശിച്ചുവെന്നും, അവരിൽ നിന്നും പണം പറ്റിയെന്നും ഇസ്രെയേൽ മാധ്യമങ്ങൾ ചൂണ്ടികാട്ടുന്നുണ്ട്, കഴിഞ്ഞ മാസമാണ് ഇസ്രേൽ പൗരനായ ഇയാളെ അറസ്റ്റ് ചെയ്യ്തതെന്ന് ഷിന്‍ ബെത്തും ഇസ്രായേലി പൊലീസും സംയുക്ത പ്രസ്താവന നടത്തി. ദീര്‍ഘകാലം തുര്‍ക്കിയില്‍ താമസിച്ചിരുന്ന മാമന്‍ രണ്ട് തുര്‍ക്കിഷ് പൗരന്മാരുടെ ഇടനിലയില്‍ ഇറാനില്‍ താമസിക്കുന്ന കോടീശ്വരനായ എഡ്ഡിയുമായി കൂടിക്കാഴ്ചയ്ക്ക് സമ്മതം മൂളിയിരുന്നു എന്നും പറയുന്നുണ്ട്.

ഇയാളുടെ പ്രതിനിധികളായ രണ്ടുപേരുമായാണ് മാമന്‍ കൂടികാഴ്ച്ച നടത്തിയിരുന്നത്.തുർക്കിയിലെ സിറിയിൻ അതിർത്തിക്ക് സമീപമുള്ള നഗരമായ സമന്‍ദാഗിലായിരുന്നു ഈ ഒരു കൂടിക്കാഴ്ച നടന്നിരുന്നത്. അവിടെ വെച്ച് മാമൻ എഡ്‌ഡിയുമായി ഫോണിൽ സംസാരിച്ചുവെന്നും ഇസ്രേൽ പോലീസ് പറയുന്നുണ്ട്.എന്നാൽ പിന്നീട് മാമൻ എഡ്‌ഡിയുമായി കൂടികാഴ്ച്ച നടത്തി,

Tags :
IsraelIsraeli citizen arrestedMinister Benjamin Netanyahu
Next Article