Film NewsKerala NewsHealthPoliticsSports

രാഹുല്‍ മാങ്കൂട്ടത്തില്‍ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ കണ്ടിരുന്നുവെന്ന് ഉസ്താദ് ബാദുഷ

10:42 AM Nov 06, 2024 IST | Anjana

രാഹുല്‍ മാങ്കൂട്ടത്തില്‍ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ അപ്പോയിൻറ്മെൻറ് എടുത്തിരുന്നുവെന്ന് സ്ഥിരീകരിച്ച് മര്‍ക്കസിന്റെ ചുമതലയുള്ള ഉസ്താദ് ബാദുഷ . പ്രഭാത നമസ്‌കാരത്തിന് ശേഷം കാണാമെന്നായിരുന്നു തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.നിന്ദ്യവും നീചവുമായ നടപടിയാണ് പാലക്കാട് നടക്കുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പാലക്കാട് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പറയാതെ വ്യക്തി അധിക്ഷേപമാണ് സിപിഐഎമ്മും നടത്തുന്നത് എന്നും രാഹുൽ വ്യക്തമാക്കി.

തനിക്കെതിരെ ഒരു പരാതിയും ഉണ്ടായിട്ടില്ലെന്ന് നോര്‍ത്ത് ഇന്‍സ്പെക്ടറുമായി സംസാരിച്ചതില്‍ നിന്ന് ബോധ്യപ്പെട്ടു. എല്ലാ ഹോട്ടല്‍ മുറികളിലും നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് പരിശോധന നടത്തിയതെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.കോൺ​ഗ്രസ് നേതാക്കന്മാരുടെ മുറി പരിശോധിക്കുമ്പോൾ മാത്രം എങ്ങനെയാണ് ട്രോളി ബാ​ഗിൽ പണം ഉണ്ടാകുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. യുക്തിസഹമായി പ്രതികരിക്കണം. വിഷയത്തിൽ നിയമപരമായി നേരിടുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് രാഹുൽ പറ‍ഞ്ഞു

ഷാനിമോള്‍ ഉസ്മാന്‍ പറയുന്നതില്‍ ന്യായമുണ്ട്. ഒരു സ്ത്രീയുടെ മുറിയിലേക്ക് നാല് പുരുഷ പൊലീസാണോ പരിശോധന നടത്തേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് രാഹുല്‍ ആരോപിച്ചു. ബിജെപിക്ക് എന്തുകൊണ്ടാണ് സിപിഐഎം നേതാക്കളുടെ മുറികള്‍ പരിശോധിച്ചതില്‍ ആശങ്കയില്ലാത്തതെന്ന് രാഹുല്‍ ചോദിച്ചു. സിപിഐഎം-ബിജെപി ബാന്ധവത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ അഭിപ്രായപ്പെടുന്നത്.

Tags :
RahulMankootathil
Next Article