Film NewsKerala NewsHealthPoliticsSports

'ഒറ്റ തന്ത’ പ്രയോഗത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി എം വി ഗോവിന്ദൻ

02:58 PM Oct 31, 2024 IST | Sruthi S

'ഒറ്റ തന്ത’ പ്രയോഗത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി എം വി ഗോവിന്ദൻ. തൃശൂര്‍പൂരം കലക്കിയതിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് സുരേഷ് ഗോപി ഒറ്റ തന്ത പരാമര്‍ശം നടത്തിയത്. തന്തയ്ക്ക് പറയുമ്പോൾ തന്തയുടെ തന്തയ്ക്കാണ് പറയേണ്ടത്, പക്ഷേ താൻ അത് പറയുന്നില്ലന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.

തൃ​ശൂ​ർ​പൂ​രം ക​ല​ക്കി​യ​തി​ന്‍റെ അ​ന്വേ​ഷ​ണം സിബിഐ​യെ ഏ​ൽ​പ്പി​ക്കാ​ൻ ഒ​റ്റ ത​ന്ത​ക്ക്​ പി​റ​ന്ന​വ​രു​ണ്ടെ​ങ്കി​ൽ ത​യ്യാ​റു​ണ്ടോ എ​ന്നാ​യി​രു​ന്നു സു​രേ​ഷ്​ ഗോ​പി​യു​ടെ ചോ​ദ്യം. എന്നാൽ രാഷ്ട്രീയത്തിൽ ‘ഒറ്റ തന്ത’ പ്രയോഗത്തിന് മറുപടി ഇല്ലെന്നായിരുന്നു മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മറുപടി. ഇതൊക്കെ സിനിമയിൽ പറ്റും, തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നിലെ തന്ത ബിജെപി മാത്രമല്ല, കോൺഗ്രസ് കൂടിയാണെന്നും, ഇത്തരം ഭാഷയിൽ മറുപടി പറയുന്നതിനോട് തങ്ങൾക്ക് യോജിപ്പില്ല. ആരാണ് അദ്ദേഹത്തെ കേന്ദ്രമന്ത്രിയാക്കിയത്? മന്ത്രി റിയാസ് പ്രതികരിച്ചു.

Tags :
M V GovindanSuresh Gopi
Next Article