For the best experience, open
https://m.abcmalayalamonline.com
on your mobile browser.

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

01:08 PM Nov 06, 2024 IST | Anjana
സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍മുറിയിലെ പോലീസ് റെയ്ഡില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോണ്‍ഗ്രസിലെ വനിതാനേതാക്കളുടെ ആത്മാഭിമാനമാണ് ചോദ്യം ചെയ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. പണപ്പെട്ടി അന്വേഷിക്കേണ്ടത് കോണ്‍ഗ്രസ് നേതാക്കന്മാരുടെ മുറിയിലല്ല എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

കേരളാ പോലീസിനെ നാണം കെട്ട പോലിസാക്കി മാറ്റിയെന്നും അദ്ദേഹം പറയുന്നു.ഒരു രൂപയെങ്കിലും അനധികൃതമായി കണ്ടുപിടിച്ചോ? ഒന്നും കിട്ടിയില്ലെന്നല്ലേ എഴുതി കൊടുത്തത്. റെയ്ഡ് നടത്താന്‍ പോകുന്ന വിവരം കൈരളി ടി.വി. എങ്ങനെ അറിഞ്ഞു. മാധ്യമങ്ങളെ അറിയിച്ചിട്ടാണോ പോലീസ് റെയ്‌ഡിന്‌ വന്നത് എന്നകാര്യം ചോദ്യഛിന്നമാകുന്നു.

പോലീസ് റെയ്ഡിന് എത്തുന്നതിന് മുന്‍പേ ഡി.വൈ.എഫ്.ഐയുടെയും ആള്‍ക്കൂട്ടമുണ്ടായിരുന്നു. അവര്‍ക്ക് ഹോട്ടലിന്റെ വരാന്തയിലേക്കും റിസപ്ഷനു അകത്തേക്കും കയറാനുള്ള അനുവാദം നൽകി . പണപ്പെട്ടി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനാണ് അവര്‍ കയറിയത് എന്നാണ് പറയുന്നത്. പണപ്പെട്ടി അന്വേഷിക്കേണ്ടത് കോണ്‍ഗ്രസ് നേതാക്കളുടെ മുറിയിലല്ല.പിണറായി വിജയൻ താമസിക്കുന്ന ക്ലിഫ് ഹൌസിലാണ് അഴിമതിയുടെ പണപ്പെട്ടിയുള്ളത് എന്നും വി ഡി സതീശൻ കൂട്ടിച്ചേർക്കുന്നു.

Tags :