പാലക്കാട്ടെ പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിൽ -രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്ടെ പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലാണെന്നും അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നം പി സരിന്റെ സ്ഥാനാർത്ഥിത്വത്തോടെ ഡമ്മിയാക്കിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ.
സ്ഥാനാർത്ഥികൾക്ക് വോട്ട് അഭ്യർത്ഥിച്ച് നേതാക്കൾ കൂടി എത്തിയതോടെ വൻ ആവേശത്തിലാണ് അണികൾ. എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് വോട്ടഭ്യർത്ഥിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പിടി ഉഷ ഇന്ന് മണ്ഡലത്തിലെത്തി. ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ.പി.സരിന് ചിഹ്നമായി ലഭിച്ചത് സ്റ്റെതസ്കോപ്പാണ്. സ്റ്റെതസ്കോപ്പ് ചിഹ്നമായി ലഭിച്ചതോടെ വൻ ആവേശത്തിലാണ് പി സരിൻ.
സ്റ്റെതസ്കോപ്പ് ജനങ്ങളിലേക്ക് ഏറ്റവും കൂടുതൽ ആഴത്തിൽ ഇറങ്ങാൻ പറ്റിയ ചിഹ്ന്നമാണെന്നും അതിന്റെ ഒരറ്റത്തിരിക്കാത്ത ആരുമുണ്ടാവില്ല. ആളുകൾക്കിടയിലേക്ക് ഈ ചിഹ്നം പെട്ടന്നെത്തുമെന്ന് ഉറപ്പാണെന്നും എഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ പറഞ്ഞു.