For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ജയിച്ചാൽ നവ്യയെ കേന്ദ്ര മന്ത്രിയാക്കാൻ പോരാടും, തെരഞ്ഞെടുപ്പിനായി എത്തുന്ന നേതാക്കളെ വയനാട്ടിലെ ജനങ്ങൾക്കാവശ്യമില്ല, സുരേഷ് ​ഗോപി

03:52 PM Nov 09, 2024 IST | ABC Editor
ജയിച്ചാൽ നവ്യയെ കേന്ദ്ര മന്ത്രിയാക്കാൻ പോരാടും  തെരഞ്ഞെടുപ്പിനായി എത്തുന്ന നേതാക്കളെ വയനാട്ടിലെ ജനങ്ങൾക്കാവശ്യമില്ല  സുരേഷ് ​ഗോപി

ഈ വയനാടും ഇങ്ങ് എടുത്തിരിക്കുമെന്ന് ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ​ഗോപി. നവ്യയെ നിങ്ങൾ ജയിപ്പിച്ചാൽ എന്റെ അടുത്ത പോരാട്ടം നവ്യ വഴി ഒരു കേന്ദ്ര മന്ത്രിക്കായി ആയിരിക്കുമെന്ന് സുരേഷ് ​ഗോപി പറഞ്ഞു. വയനാടിന്റെ പ്രശ്‌നങ്ങൾ മനസിലാക്കുന്ന നേതാവിനെയാണ് ജനങ്ങൾക്കാവശ്യമെന്നും  കേന്ദ്രമന്ത്രി സുരേഷ് ഗോപി. എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസിന്റെ പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു സുരേഷ് ​ഗോപി.

രാഷ്‌ട്രീയത്തിനതീതമായി രാജ്യത്തിനായി ഓരോ സമ്മതിദായകരും വോട്ട് രേഖപ്പെടുത്തണം. നിങ്ങളുടെ ഓരോ വോട്ടും പാഴാവരുത്. വയനാടിനായി ഒരു കേന്ദ്രമന്ത്രിയെ നൽകുന്നതിനായിരിക്കണം നിങ്ങൾ വോട്ട് ചെയ്യേണ്ടത്. വയനാടുകാർക്ക് ഈ തെരഞ്ഞെടുപ്പ് ശിക്ഷ നൽകാനുള്ള അവസരമാണ്. ശിക്ഷാ നടപടികൾ വയനാട്ടുകാർ സ്വീകരിക്കണം. ഇവിടെ നിന്ന് പോയ ആൾ പാർലമെന്റിൽ പുലമ്പുകയാണ്. ഭാരതത്തിലെ ജനത്തിന് വേണ്ടി ഏത് പിശാചിനെയും നേരിടുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Tags :