For the best experience, open
https://m.abcmalayalamonline.com
on your mobile browser.

അമിത്ഷായുടെ അംബേദ്കർ പരാമർശം; പ്രിയങ്ക ഗാന്ധിയുടെയും,രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ പാർലമെന്റിൽ പ്രതിഷേധം

12:02 PM Dec 19, 2024 IST | Abc Editor
അമിത്ഷായുടെ  അംബേദ്കർ പരാമർശം  പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ പാർലമെന്റിൽ പ്രതിഷേധം

അമിത്ഷായുടെ അംബേദ്കർ പരാമർശത്തിൽ പ്രതിഷേധം ശ്കതമാക്കി പ്രതിപക്ഷം. പ്രിയങ്ക ഗാന്ധിയുടെയും,രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിലാണ് പാർലമെന്റിൽ പ്രതിഷേധം ശ്കതമാക്കിയിരിക്കുന്നത്. എൻഡിഎ, ഇന്ത്യ സഖ്യ എംപിമാർ നേർക്കുനേർ നിന്ന് മുദ്രാവാക്യം മുഴക്കിയതോടെ പാർലമെൻറ് വളപ്പിൽ സംഘർഷം ആകുകയും ചെയ്യ്തു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ ബിജെപി പ്രതിഷേധത്തിനിടയിലേക്ക് കയറിയതോടെ സംഘർഷാവസ്ഥ കൂടുതൽ കാര്യങ്ങളിലേക്ക് എത്തുകയും ചെയ്യ്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയേയും പ്രിയങ്കാ ഗാന്ധിയെയും ബിജെപി എംപിമാർ പിടിച്ചുതള്ളിയെന്ന് കോൺഗ്രസ് ആരോപിക്കുകയും ചെയ്യ്തു.

എന്നാൽ രാഹുൽ ഗാന്ധി ബി ജെ പി എം പി മാരെ തള്ളിയെന്നു ബി ജെ പി യും ആരോപിച്ചു. നീല വസ്ത്രങ്ങൾ ധരിച്ചാണ് പാർലമെന്റിലേക്ക് രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തിൽ പ്രതിഷേധം നടന്നത്.സംഘർഷാവസ്ഥ കൂടുതൽ ആയതിന് തുടർന്ന് ലോക്സഭ രണ്ട് മണിക്ക് ശേഷം പിരിഞ്ഞു. രാജ്യസഭയിലും ബഹളമുണ്ടായി. പാർലമെന്റിന് സമീപം വിജയ് ചൗക്കിൽ വലിയ സുരക്ഷാ സന്നാഹമൊരുക്കിയിട്ടുണ്ട്. കൂടുതൽ സേനാംഗങ്ങളെയും സ്ഥലത്ത് വിന്യസിച്ചു.

Tags :