Film NewsKerala NewsHealthPoliticsSports

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി

11:15 AM Sep 25, 2024 IST | Sruthi S

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. 26 മണ്ഡലങ്ങളിലായി 239 സ്ഥാനാർഥികൾ ആണ് ജനവിധി തേടുന്നത്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. മധ്യകശ്മീരിലെ ബുദ്ഗാം, ശ്രീനഗർ, ഗന്ദർബാൽ, ജമ്മു മേഖലയിലെ പൂഞ്ച്, രജൗരി, റിയാസി ജില്ലകളിലായി 26 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 10 വർഷത്തിനുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, വോട്ടേഴ്സിൽ നിന്ന് മികച്ച പ്രതികരണമാണ് ഒന്നാംഘട്ടത്തിൽ ഉണ്ടായത്. രണ്ടാം ഘടത്തിലും പോളിംഗ് നിരക്ക് ഉയരും എന്ന പ്രതീക്ഷയിലാണ് പാർട്ടികൾ.

മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, അപ്നി പാർട്ടിയുടെ അൽത്താഫ് ബുഖാരി, ബിജെപിയുടെ രവീന്ദർ റെയ്ന, ജമ്മുകശ്മീർ പിസിസി അധ്യക്ഷൻ താരിഖ്‌ ഹമിദ് കാര തുടങ്ങിയവരാണ് ജനവിധി തേടുന്ന പ്രമുഖർ. 25.78 ലക്ഷത്തോളം വോട്ടർ ഈ ഘട്ടത്തിൽ 239 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കും.

എല്ലാ പൗരന്മാരോടും വോട്ട് രേഖപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ജനാധിപത്യം ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിയ്ക്കാനും മോദിയുടെ അഭ്യർത്ഥന. തീവ്രവാദ രഹിതവും വികസിതവുമായ ജമ്മു കശ്മീർ സൃഷ്ടിക്കുന്നതിനായി പരമാവധി പേരും വോട്ട് രേഖപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷ പറഞ്ഞു.

Tags :
Jammu kashmir Election
Next Article