Film NewsKerala NewsHealthPoliticsSports

കേരളം ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പ് ഫലം പാലക്കാട് ഉണ്ടാകും; ഷാഫി പറമ്പിൽ

03:05 PM Oct 23, 2024 IST | Sruthi S

കേരളം മുഴുവൻ ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പ് ഫലമായിരിക്കും പാലക്കാട് ഉണ്ടാവുകയെന്ന് ഷാഫി പറമ്പിൽ എം.പി. പാലക്കാട് മണ്ഡലത്തിൽ ഏറ്റവും വിജയസാധ്യതയുള്ള മുന്നണിയും സ്ഥാനാർഥിയും യു.ഡി.എഫിന്റേതാണ്. ഈ നിയോജക മണ്ഡലത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ അനുസരിച്ച് ബി.ജെ.പി. പോലുള്ള ശക്തികളെ പരാജയപ്പെടുത്താൻ സാധ്യതയുള്ള ഏകമുന്നണി യു.ഡി.എഫ് ആണ് ഷാഫി പറമ്പിൽ പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ കാലാവസ്ഥ ഞങ്ങൾക്ക് അനുകൂലമായിരുന്നില്ല. പാലക്കാട് ജില്ലയിൽ ഒരു സീറ്റാണ് കോൺഗ്രസിന് കിട്ടിയത്. പാലക്കാട്: കേരളം മുഴുവൻ ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പ് ഫലമായിരിക്കും പാലക്കാട് ഉണ്ടാവുകയെന്ന് ഷാഫി പറമ്പിൽ എം.പി. ഭരണങ്ങളോടുള്ള പ്രതികരണത്തിൽ ഞങ്ങൾ പ്രതിസ്ഥാനത്തല്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യത്തിന്റെയും സ്‌പോൺസർഷിപ്പ് ഞങ്ങൾക്കിപ്പോഴില്ല. വാർത്തകളും വിവാദങ്ങളം ഒരു വശത്തുകൂടി പോകുമ്പോഴും ഗ്രൗണ്ട് ലെവലിൽ മികച്ച അംഗീകാരമാണ് ലഭിക്കുന്നത് ഷാഫി പറഞ്ഞു.

ജനങ്ങളുടെ മനസിൽ ഒന്നാം സ്ഥാനത്താണെന്ന് ആളുകളുടെ പ്രതികരണത്തിൽ നിന്ന് മനസിലാക്കാൻ പറ്റുന്നുണ്ട്. എൽ.ഡി.എഫിലെ സ്ഥാനാർഥി നിർണയം ആ പാർട്ടിയിലെ മുഴുവൻ ആളുകളും ഒരുമനസോടെ അംഗീകരിച്ചെന്ന് എത്ര ക്ലെയിം ചെയ്താലും യഥാർഥ്യം അതല്ല. ചിഹ്നം പോലും ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യം വർഷങ്ങളായി പാർട്ടിയിൽ പ്രവർത്തിക്കുന്ന ആളുകളെ സന്തോഷിപ്പിക്കുമെന്ന് കരുതുന്നുണ്ടോ എന്നും ഷാഫി ചോദിക്കുന്നു.

Tags :
Palakkad electionShafi Parambil
Next Article