Film NewsKerala NewsHealthPoliticsSports

രാഹുല്‍ മാങ്കൂട്ടത്തില്‍ മിടുമിടുക്കനായ സ്ഥാനാര്‍ത്ഥി വിഡി സതീശന്‍

05:43 PM Oct 16, 2024 IST | Swathi S V

രാഹുല്‍ മാങ്കൂട്ടത്തില്‍ മിടുമിടുക്കനായ സ്ഥാനാര്‍ത്ഥിയെന്ന് വിഡി സതീശന്‍. പാലക്കാട് മണ്ഡലം ഒരിക്കല്‍കൂടെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജനഹൃദയം കീഴടക്കിയ സമരനായകൻ. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ മിടുമിടുക്കനായ സ്ഥാനാര്‍ത്ഥിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

പി.സരിൻ ഉയർത്തിയ വാദങ്ങളോട് കൂടുതൽ പ്രതികരിക്കാനും വി ഡി സതീശന്‍ തയ്യാറായില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പിന്റെ മേല്‍വിലാസം ചോയ്‌സിലുണ്ട് എന്ന ആരോപണത്തിലും അദ്ദേഹം മറുപടി പറഞ്ഞു. അങ്ങനെയൊരു പിന്തുണ കൂടിയുണ്ടെങ്കില്‍ അത് രാഹുലിനെ സംബന്ധിച്ച് അധിക നേട്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ തിരുത്തലുണ്ടാവണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് പി. സരിന്‍ രം​ഗത്തെത്തിയിരുന്നു. പാലക്കാട് സ്ഥാനാര്‍ഥിത്വത്തില്‍ തിരുത്തൽ ഉണ്ടാകണമെന്നും അല്ലെങ്കിൽ ഹരിയാനയിൽ നടന്നതെവിടെയും ആവർത്തിക്കുമെന്ന് പി. സരിന്‍ പറഞ്ഞു. തോറ്റാല്‍ തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലല്ല രാഹുല്‍ ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു.

Tags :
p. sarinRahul MamkootamV D Sadeesan
Next Article