തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം, ഒക്ടോബര്‍ 27ന് വിഴുപ്പുറത്ത്, പ്രഖ്യാപിച്ച് വിജയ്
ചെന്നൈ: തമിഴക വെട്രി കഴകത്തിൻ്റെ ആദ്യ പൊതുസമ്മേളനം ഒക്‌ടോബർ 27 ന് വൈകുന്നേരം 4 മണിക്ക് വിഴുപ്പുറത്ത് നടക്കും. സമ്മേളനത്തില്‍ പാര്‍ട്ടിനയം പ്രഖ്യാപിക്കുമെന്ന് വിജയ് വ്യക്തമാക്കി.
രാഷ്ട്രീയത്തില്‍ വിജയ്ക്ക് ഏറ്റവും താത്പര്യമുള്ള നേതാവ് രാഹുലാണെന്നും അതിനാൽ അദ്ദേഹത്തെ ടി.വി.കെ.യുടെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാന്‍ ക്ഷണിച്ചേക്കുമെന്നും ടി.വി.കെ. നേതാക്കള്‍ പറയുന്നത്. രാഹുൽ ഗാന്ധി കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, എന്നിവരേയും വിജയ് ക്ഷണിച്ചേക്കുമെന്നും സൂചനയുണ്ട്.
തമിഴ്‌നാടിൻ്റെ രാഷ്ട്രീയ മണ്ഡലത്തിൽ പുതിയ പ്രതീക്ഷകൾ വിതയ്ക്കുന്ന, നമ്മുടെ ജനങ്ങളുടെ വലിയ പ്രതീക്ഷകൾ നിറവേറ്റുന്നതിനായി നമ്മുടെ നയങ്ങളും നയാധിഷ്ഠിത പരിപാടികളും ഈ സമ്മേളനത്തിൽ പ്രഖ്യാപിക്കും. ഞങ്ങളെ നയിക്കാൻ പോകുന്ന തത്വങ്ങളുടെയും നമ്മൾ കൈവരിക്കാൻ പോകുന്ന ലക്ഷ്യങ്ങളുടെയും ഒരു രാഷ്ട്രീയ ഉത്സവമായും മഹത്തായ ആഘോഷമായും സമ്മേളനം ആഘോഷിക്കും, ടിവികെയുടെ വിജയത്തിന് തമിഴ്‌നാട്ടുകാരുടെ പിന്തുണയും അനുഗ്രഹവും അഭ്യർത്ഥിച്ച് വിജയ് പറഞ്ഞു.